ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനു നിയന്ത്രണം; മാസം പരമാവധി പിന്‍വലിക്കാവുന്നത് 10,000 രൂപ

മുംബൈ: 500ന്റെയും 1000ന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ഷകര്‍ അടക്കമുള്ള സാധാരണക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം. പ്രധാനമന്ത്രി ജന്‍ധന്‍യോജന പദ്ധതി പ്രകാരം തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിമുതല്‍ മാസം പതിനായിരം രൂപ വീതം മാത്രമേ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാനാകൂ. പൂര്‍ണമായ തിരിച്ചറിയല്‍ രേഖകളോടു കൂടി വരുന്ന അക്കൗണ്ട് ഉടമകള്‍ക്കാണ് പരമാവധി 10,000 രൂപ പിന്‍വലിക്കാനാകുക. ഈ പരിധികഴിഞ്ഞുള്ള തുക പിന്‍വലിക്കുന്നതിന് ജന്‍ധന്‍ അക്കൗണ്ട് ഉടമയുടെ രേഖകള്‍ ബാങ്ക് മാനേജര്‍ പരിശോധിച്ച് ഇടപാടുകള്‍ നിയമവിധേയമാണെന്ന് ബോധ്യപ്പെട്ടണം. നോ യുവര്‍ കസ്റ്റമേഴ്‌സ് അല്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് 5,000 രൂപ വരെ മാത്രമേ മാസം പിന്‍വലിക്കാനാകൂ. ഈ പരിധികഴിഞ്ഞുള്ള തുക പിന്‍വലിക്കുന്നതിന് ജന്‍ധന്‍ അക്കൗണ്ട് ഉടമയുടെ രേഖകള്‍ ബാങ്ക് മാനേജര്‍ പരിശോധിച്ച് ഇടപാടുകള്‍ നിയമവിധേയമാണെന്ന് ബോധ്യപ്പെട്ടണം. പാവപ്പെട്ട കര്‍ഷകരേയും ഗ്രാമീണരേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്നാണ് ആര്‍.ബി.ഐ ഭാഷ്യം. ജന്‍ധന്‍ അക്കൗണ്ടുകളുടെ ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തടയാനാണ് പുതിയ നടപടിയെന്നും ആര്‍ബിഐ വിശദീകരിക്കുന്നു.

© 2023 Live Kerala News. All Rights Reserved.