ഇനി പെട്രോള്‍ പമ്പുകളില്‍ നിന്നും പണം പിന്‍വലിക്കാം; ദിവസം 2000 രൂപവരെ ലഭിക്കും;നവംബര്‍ 24ന് ശേഷമാണ് പമ്പുകളില്‍ നിന്ന് പണം പിന്‍വലിക്കാനാകുക

ന്യൂഡല്‍ഹി: പണം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി. രാജ്യത്തെ 2500 പെട്രോള്‍ പമ്പുകളില്‍ നിന്ന് ദിവസേന 2000 രൂപ വരെ പിന്‍വലിക്കാമെന്ന് കേന്ദ്രം അറിയിച്ചു.പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) യന്ത്രങ്ങളില്‍ നിന്നും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇപ്പോള്‍ 2500 പമ്പുകളില്‍ മാത്രം അനുവദിക്കുന്ന പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ 24 ശേഷം പുതിയ സൗ കര്യം ഉപയോഗിച്ച് പണം എടുക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നി കമ്പനി പ്രതിനിധികള്‍ എസ്.ബി.ഐ മേധാവി അരുന്ധതി ഭട്ടാചാര്യയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായണ് സര്‍ക്കാരിന്റെ ഈ നീക്കം.രാജ്യത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോയിന്റ് ഓഫ് സെയില്‍ മെഷിനുകളുടെ സൗകര്യമുള്ള 2,500 പെട്രോള്‍ പമ്പുകളിലാണ് ഇതിനായുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, സിറ്റി ബാങ്ക്, ഐസിഐസി ബാങ്ക് എന്നീ ബാങ്കുകളുടെ സൈ്വപ്പിങ്ങ് മെഷിനുകളുള്ള മറ്റ് 20,000 ഔട്‌ലെറ്റുകളിലും പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭിച്ച് തുടങ്ങും.കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.