അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം;ഹിലരി ക്ലിന്റന് മുന്നേറ്റം;നിര്‍ണായക സ്റ്റേറ്റുകളില്‍ ട്രംപ്; യുഎസ് ആര് ഭരിക്കുമെന്ന് ഉടന്‍ അറിയാം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം കുറിച്ചെങ്കിലും ഫലം മാറിമറിയുകയാണ്.ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന് മുന്നേറ്റം. 538 അംഗ ഇലക്ടറല്‍ വോട്ടില്‍ 190 വോട്ടുമായി ഹിലറി മുന്നേറുകയാണ്. 186 ഇലക്ടറല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനുള്ളത്. 270 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിക്കുന്ന സ്ഥാനാര്‍ഥിയാണ് യുഎസ് പ്രസിഡന്റാകുക.. ഇലക്ടറല്‍ വോട്ടുകളുടെ ലീഡ് നിലയില്‍ ഹിലരിയും ട്രംപും തമ്മില്‍ നേരിയ വ്യത്യാസമാണുള്ളത്.  കഴിഞ്ഞ തവണ ഒബാമ വിജയിച്ച ഫ്‌ലോറിഡയില്‍ ഹിലരി തോറ്റു. സ്വിങ് സ്‌റ്റേറ്റുകളില്‍ ഏറെ നിര്‍ണായകമായ ഒഹയോ ട്രംപ് പിടിച്ചെടുത്തു. എന്നാല്‍ കാലിഫോര്‍ണിയ ഹിലരിക്കൊപ്പം നിന്നു. 55 ഇലക്ടറല്‍ വോട്ടുകളുള്ള സംസ്ഥാനമാണ് കാലിഫോര്‍ണിയ.

ഡോണള്‍ഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങള്‍

വ്യോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, ടെക്‌സസ്, അര്‍കന്‍സസ്, വെസ്റ്റ് വെര്‍ജീനിയ, ഒക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇന്‍ഡ്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മൊണ്ടാന, ഒഹായോ, മിസൗറി.

ഹിലറി ക്ലിന്റന്‍ വിജയിച്ച സംസ്ഥാനങ്ങള്‍

കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, ന്യൂജഴ്‌സി, റോഡ് ഐലന്‍ഡ്, കണക്ടികട്ട്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മാസച്യുസിറ്റ്‌സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു.

യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന ആകാംഷയിലാണ് അമേരിക്കന്‍ ജനതയോടൊപ്പം ലോകവും. ഉച്ചയോടെ ഫലം പുറത്തുവരും. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേല്‍ക്കുക. ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു.

© 2024 Live Kerala News. All Rights Reserved.