‘സൂപ്പര്‍ ചൊവ്വ’യിലെ വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം; ട്രംപ് അഞ്ചു സ്റ്റേറ്റുകളിലും ഹിലരി ക്ലിന്റന്‍ ആറ് സ്റ്റേറ്റുകളിലും ജയം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നിര്‍ണായക ദിനമായ ‘സൂപ്പര്‍ ചൊവ്വ’യിലെ വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം. 12 സ്റ്റേറ്റുകളിലെ ഫലം വന്നതില്‍ ഡൊണാള്‍ഡ് ട്രംപ് അഞ്ചു സ്റ്റേറ്റുകളിലും ഹിലരി ക്ലിന്റന്‍ ആറ് സ്റ്റേറ്റുകളിലുമാണ് ജയിച്ചത്. സൂപ്പര്‍ ചൊവ്വയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഡമോക്രാറ്റിക്ക്, റിപബ്ലിക്കന്‍ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളുടെ ചിത്രം ഏറെക്കുറെ വ്യക്തമായിരിക്കുന്നു. അലബാമ, ജോര്‍ജിയ, മസാചുഷെട്‌സ്, ടെനസി, വിര്‍ജീനിയ എന്നിവിടങ്ങളിലാണ് ട്രംപ് ജയിച്ചത്. അലബാമ, അര്‍ക്കനസ്, ജോര്‍ജിയ, ടെനസി, ടെക്‌സസ്, വിര്‍ജീനിയ എന്നിവിടങ്ങളിലാണ് ഹിലരി ക്ലിന്റന്‍ ജയിച്ചത്.

© 2024 Live Kerala News. All Rights Reserved.