യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ന് സൂപ്പര്‍ ഡേ; ഹിലരി ക്ലിന്റനും ട്രംപും പ്രതീക്ഷയില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ന് പതിനൊന്ന് സംസ്ഥാനങ്ങളില്‍ പ്രാഥമിക തിരഞ്ഞെടുപ്പ് നടക്കുന്ന സൂപ്പര്‍ ഡേയാണ്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റനും കൂടാതെ ഡൊണാള്‍ഡ് ട്രംപ്, മാക്കോ റൂബിയോ, ടെഡ് ക്രൂസ് എന്നിവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും പ്രൈമറിയില്‍ ജനവിധി തേടുന്നത്. പ്രൈമറി ഘട്ടത്തില്‍ എതിരാളി ബേണി സാന്‍ഡേഴ്‌സണേക്കാള്‍ നാല് ശതമാനം മാത്രം ഭൂരിപക്ഷമുള്ള ഹിലരിക്ക് ഇന്ന് നടക്കുന്ന പതിനൊന്ന് കേന്ദ്രങ്ങളില്‍ ഭൂരിപക്ഷം നേടാനായാല്‍ അത് നേട്ടമാകും. സൂപ്പര്‍ ചൊവ്വയിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഡമോക്രാറ്റിക്ക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളുടെ ചിത്രം ഏറെക്കുറെ വ്യക്തമാകും. കഴിഞ്ഞ ദിവസം സൗത്ത് കാരലീനയില്‍ നടന്ന പ്രൈമറിയില്‍ വന്‍ വിജയം നേടിയ ഹിലരി ആത്മവിശ്വാസത്തിലാണ്. ഇന്നത്തെ പ്രാഥമിക തിരഞ്ഞെടുപ്പിലൂടെ ചിത്രം വ്യക്തമാകും.

© 2024 Live Kerala News. All Rights Reserved.