മൊസൂളില്‍ ഐഎസ് ഭീകരര്‍ 8000 കുടുംബങ്ങളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന് യുഎന്‍;തട്ടിക്കൊണ്ടുപോയവരില്‍ ആയിരക്കണക്കിനു കുട്ടികളും സ്ത്രീകളും; ഭീകരര്‍ 232 പേരെ വധിച്ചു

ജനീവ: ഭീകരസംഘടനയായ ഐഎസിന്റെ നിയന്ത്രണത്തിലുള്ള ഇറാഖിലെ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യത്തിന്റെ മുന്നേറ്റം ശക്തമാക്കിയതോടെ സാധാരണക്കാരെ ഇരയാക്കി ഐഎസ് ഭീകരര്‍ പ്രതിരോധം തുടങ്ങിയതായി റിപ്പോര്‍ട്ട്. എണ്ണായിരത്തോളം കുടുംബങ്ങളെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന് ഐക്യരാഷ്ട്രസംഘടനാ മനുഷ്യാവകാശ വിഭാഗം അറിയിച്ചു. മൊസൂള്‍ നഗരത്തോടു ചേര്‍ന്ന ഗ്രാമങ്ങളില്‍നിന്നും പട്ടണങ്ങളില്‍ നിന്നുമാണ് ജനങ്ങളെ ബലമായി ഒഴിപ്പിച്ചു നഗരത്തിനകത്തേക്കു കൊണ്ടുപോയിട്ടുള്ളത്. തട്ടിക്കൊണ്ടുപോയവരില്‍ ആയിരക്കണക്കിനു കുട്ടികളും സ്ത്രീകളുമാണ് ഉള്ളത്. കഴിഞ്ഞ ബുധനാഴ്ച മൊസൂള്‍ നഗരത്തിലും പരിസരങ്ങളിലുമായി ഭീകരര്‍ 232 പേരെ വധിച്ചതായും യുഎന്‍ അറിയിച്ചു. ഇവരില്‍ 190 പേര്‍ ഇറാഖ് സുരക്ഷാസേനയിലെ മുന്‍ ഉദ്യോഗസ്ഥരാണ്. ഈ മാസം 17 ന് ആണ് ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന സൈനിക നീക്കം ആരംഭിച്ചത്.

© 2024 Live Kerala News. All Rights Reserved.