മൊസൂളില്‍ ഐഎസ് കേന്ദ്രം ഇറാഖി സൈന്യം വളഞ്ഞു;പിന്തിരിഞ്ഞോടരുതെന്ന് ഭീകരവാദികളോട് അല്‍ ബാഗ്ദാദി

ബാഗ്ദാദ്: മൊസൂളില്‍ ഐഎസ് താവളം ഇറാഖി സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍. മൊസൂള്‍ നഗരം തിരിച്ചുപിടിക്കാനൊരുങ്ങി സഖ്യസേന. ഭീകരവാദികളോട് പിന്തിരിഞ്ഞോടരുതെന്ന് തലവന്‍ അല്‍ ബാഗ്ദാദി. രണ്ടു വര്‍ഷം മുമ്പ് കലീഫത്തായി പ്രഖ്യാപിച്ച മൊസൂള്‍ നഗരത്തിലേക്ക് കയറാതെ ശത്രുക്കളെ തടയാന്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദ സന്ദേശം ഐഎസിന്റെ മാധ്യമ വിഭാഗം അല്‍ ഫര്‍ഖാന്‍ പുറത്തുവിട്ടു.ആയിരം മടങ്ങ് എളുപ്പമുള്ള അപമാനത്തോടെയുള്ള പിന്‍തിരിഞ്ഞ് ഓടലിന് പകരം അഭിമാനത്തോടെ മണ്ണ് പിടിച്ചു നിര്‍ത്താനും ദൈവത്തിന്റെ ശത്രുക്കളെ നേരിടാനുമാണ് ബാഗ്ദാദി ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ഇത്തരത്തിലുള്ള സന്ദേശം പുറത്തു വരുന്നത്. നിനേവയിലെ ജനങ്ങള്‍, പ്രത്യേകിച്ച് പോരാളികള്‍ ശത്രുവിന്റെ ദൗര്‍ബല്യത്തിനായി കരുതിയിരിക്കുക, വടക്കാന്‍ ഇറാഖി പ്രവിശ്യയുടെ തലസ്ഥാനമാണ് മൊസൂളെന്ന് ഓര്‍ക്കുക എന്നും ബാഗ്ദാദി പറയുന്നു. ഇതിനൊപ്പം അവിശ്വാസികളുടെ നഗരങ്ങള്‍ തച്ചു തകര്‍ക്കാന്‍ ചാവേറുകളാകാനും ആഹ്വാനം ചെയ്തിട്ടുണ്ട്്. അവിശ്വാസികളുടെ രാവുകള്‍ ഉറക്കമില്ലാത്തതാക്കി മാറ്റാനും അവരുടെ ഭൂമിയില്‍ രക്തപ്പുഴ ഒഴുക്കാനും ഓഡിയോയില്‍ പറയുന്നുണ്ട്. വിശ്വാസത്തിന്റെ ഉറപ്പ് വര്‍ദ്ധിപ്പിക്കാനും ദൈവേച്ഛ നിറവേറട്ടെയെന്നും പറയുന്നു. അതേസമയം ബാഗ്ദാദി എവിടെയാണെന്നോ ആരോഗ്യ സ്ഥിതിയെ കുറിച്ചോ റിപ്പോര്‍ട്ടുകളില്‍ ഒരു വിവരവുമില്ല. അപൂര്‍വ്വമായി മാത്രം മൊസൂളില്‍ പ്രത്യക്ഷപ്പെടാറുള്ള ബാഗ്ദാദി സിറിയയെയും ഇറാഖിനെയും ബന്ധിപ്പിച്ച് ഇസഌമിക് സ്‌റ്റേറ്റ് നിര്‍മ്മിക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനം നടത്തിയ 2014 ജൂണിലാണ് ബാഗ്ദാദി അവസാനമായി പൊതുവേദിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം അമേരിക്ക നേതൃത്വം നല്‍കുന്ന സംയുക്ത സേന മൊസൂള്‍ നഗരത്തില്‍ പ്രവേശിച്ചിരുന്നു. അതിനിടയില്‍ അല്‍ ബാഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.