പുതിയ തന്ത്രങ്ങളുമായി ഐഎസ് രംഗത്ത്;സഖ്യസേനയുടെ ശ്രദ്ധതിരിക്കാന്‍ മരംകൊണ്ടുള്ള ടാങ്കുകളും പടയാളികളും;വ്യോമാക്രമണം നടത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തിലൊരു നീക്കം

ഇറബെല്‍: ഇറാഖിലെ ഐഎസ് ഭീകരരുടെ കേന്ദ്രങ്ങള്‍ ഇറാഖി- യുഎസ് സഖ്യസേന പിടിച്ചെടുത്തു തുടങ്ങിയതോടെ പുതിയ തന്ത്രങ്ങളുമായി ഐഎസ് രംഗത്ത് വന്നിരിക്കുന്നു. സഖ്യസേനയുടെ ശ്രദ്ധതിരിക്കാന്‍ മരംകൊണ്ടുള്ള ടാങ്കുകളും പടയാളികളെയും അണിനിരത്തിയാണ് ഐഎസിന്റെ പുതിയ നീക്കം. ദൂരെ നിന്നു നോക്കിയാല്‍ യഥാര്‍ഥ ടാങ്കുകളും പടയാളികളുമാണന്നേ തോന്നു. എന്നാല്‍ അടുത്തെത്തിയാല്‍ മാത്രം ഇതു നിര്‍മ്മിച്ചിരിക്കുന്നത് മരം കൊണ്ടാണെന്ന് വ്യക്തമാകൂ. വ്യോമാക്രമണം നടത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് റിപ്പോര്‍ട്ട്.മരംകൊണ്ടു നിര്‍മിച്ച ടാങ്കുകളും പടയാളികളുടെ രൂപങ്ങളും ഇറാഖി സേന കണ്ടെത്തി.
വടക്കന്‍ മൊസൂളിലെ സദാ എന്ന ഗ്രാമത്തിലെ ഒരു കെട്ടിടത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള ടാങ്കുകളും പടയാളികളുടെ രൂപങ്ങളും കണ്ടെത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

© 2024 Live Kerala News. All Rights Reserved.