അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യ; മൂന്ന് ദിവസത്തിനിടെ നാലാമത്തെ വെടിനിര്‍ത്തല്‍ ലംഘനം

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം വീണ്ടും. കഴിഞ്ഞ ദിവസത്തിന് പിന്നാലെ ഇന്ന് രാവിലെയും ഇന്ത്യയുടെ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെയ്പ്പ്. അഖ്‌നൂരിലെ ബിഎസ്എഫ് ചെക്ക് പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്താന്‍ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ നിരന്തരം വെടിവെയ്പ്പ് നടത്തുക ആയിരുന്നെന്നും പുലര്‍ച്ചെ നാലു മണി മുതല്‍ വെടിവെയ്പ്പ് തുടങ്ങിയതായും ആളപായമില്ലെന്നുമാണ് റിപ്പോര്‍ട്ട്. വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണ്. ഇന്ത്യന്‍ സൈനികരും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനിടയില്‍ പാകിസ്താന്‍ നടത്തുന്ന നാലാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ്. വെള്ളിയാഴ്ച പാകിസ്താന്‍ രണ്ടു തവണ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെച്ചിരുന്നു. പുഞ്ചിലെ നൗഗാം സെക്ടറിലായിരുന്നു വെടിവെയ്പ്പുണ്ടായത്. കഴിഞ്ഞ ദിവസം ഇന്ത്യ അതിര്‍ത്തി കടന്ന നടത്തിയ ആക്രമണത്തില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് അധീന കശ്മീരിലെ ഏഴ് തീവ്രവാദി കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.