ഹൈബി ഈഡന് പിന്തുണയുമായി ഭാര്യ അന്നയും നിരാഹാരം തുടങ്ങി; സമരം മൂന്നാം ദിനത്തിലേക്ക്

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുവ എം.എല്‍.എമാര്‍ നിരാഹാരസമരം നടത്തുന്നുണ്ട്. ഇവരില്‍ ഒരാളായ ഹൈബി ഈഡന് പിന്തുണയുമായി ഭാര്യ അന്നയും രംഗത്ത്. ഹൈബിക്ക് മാനസിക പിന്തുണ അറിയിച്ച് ഭാര്യയും നിരാഹാരം തുടങ്ങി. ഇന്നലെ മകള്‍ക്കൊപ്പം അന്നയും ഹൈബിയെ കാണാന്‍ വന്നിരുന്നു. എംഎല്‍എമാരുടെ നിരാഹാരസമരം മൂന്നാം ദിനത്തിലേക്ക് കടന്നെങ്കിലും സമരം പിന്‍വലിക്കാന്‍ ഇല്ലെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് പ്രതിപക്ഷം നില്‍കുന്നത്. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിലൂടെ കടന്നുപോയ വി.എസ് അച്യുതാനന്ദനും ഗണേഷ്‌കുമാരും സമരം നടത്തുന്ന എംഎല്‍എമാരെ സന്ദര്‍ശിച്ചു. ബന്ധുക്കളും മണ്ഡലത്തില്‍ നിന്നുള്ളവരുമൊക്കെ ഇടവിടാതെ എത്തുന്നതിനാല്‍ സമയം പോകുന്നതറിയില്ലെന്നാണ് ഹൈബി ഈഡനും ഷാഫി പറമ്പിലും അനൂപ് ജേക്കബ്ബും പറയുന്നത്. അനൂപ് ജേക്കബിനെ ഭാര്യയും ബന്ധുക്കളും സമരപ്പന്തലില്‍ സന്ദര്‍ശിച്ചിരുന്നു. അനുഭാവസത്യഗ്രഹത്തിലുള്ള കെ.എം. ഷാജിയെയും എ. ഷംസുദീനും ഊര്‍ജ്ജ്വസ്വലതോടെ തന്നെ സമരപ്പന്തലിലുണ്ട്.

© 2024 Live Kerala News. All Rights Reserved.