സിപിഐയെ യുഡിഎഫിലേക്കു സ്വാഗതം ചെയ്ത് വീക്ഷണം

സിപിഐയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മുങ്ങുന്ന കപ്പലില്‍ നിന്നും സിപിഐ രക്ഷപ്പെടണം. സിപിഎമ്മിന്റെ കളങ്കിത ബന്ധത്തില്‍ നിന്നും സിപിഐ പുറത്ത് വരണമെന്നും വീക്ഷണം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു.

പൂര്‍വകാലത്തിന്റെ അഭിമാനസ്മൃതികളുമായി ആര്‍ എസ് പി തിരിച്ചുവന്നെങ്കില്‍ എന്തുകൊണ്ട് സി പി ഐക്കും ആ മാര്‍ഗ്ഗം സ്വീകരിച്ചുകൂടായെന്ന് മുഖപ്രസംഗത്തിലൂടെ വീക്ഷണം ചോദിക്കുന്നു. 1969 മുതല്‍ പത്തു വര്‍ഷക്കാലം കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് ഭരണം നടത്തിയ  ഗൃഹാതുര ചിന്ത രഹസ്യമായി മനസ്സില്‍ സൂക്ഷിക്കുന്നവരാണ് സി പി ഐക്കാരെന്നും വീക്ഷണം പറയുന്നു.

അഭിമാനകരമായ  അത്തരം നേട്ടങ്ങളുടെ പൈതൃകം ഉപേക്ഷിച്ചുകൊണ്ടാണ് ഇ എം എസിന്റെ “ക്ലീന്‍ സ്റ്റേറ്റ്” സിദ്ധാന്തത്തിന് പിന്നാലെ സി പി ഐ പോയതെന്നും മുഖപ്രസംഗത്തില്‍ വീ്കഷണം പറയുന്നു.

© 2025 Live Kerala News. All Rights Reserved.