ബ്രിട്ട്ല്‍ ബോണ്‍ ( അസ്ഥി പൊടിയുന്ന രോഗം) രോഗബാധിതരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള സംഘടനയായ അമൃതവര്‍ഷിണിയുടെ വാര്‍ഷിക സംഗമം വാത്സല്യവര്‍ഷം 2016 ഡോ.ബോബി ചെമ്മണൂര്‍ എറണാകുളം കച്ചേരിപ്പടി ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു. ബ്രട്ട്ല്‍ ബോണ്‍ അസുഖബാധിതരെ സമൂഹത്തിന്റെ മുഖ്യധാരണയിലെത്തിക്കുന്നതിനായ് പ്രവര്‍ത്തിക്കുന്ന ഈ സംഘടന ലോകത്തിന് മാതൃകയാണെന്ന് ഡോ.ബോബി ചെമ്മണൂര്‍ പ്രസംഗത്തില്‍ പറഞ്ഞു. മല്ലിക സുമുമാരന്‍, ലതാനായര്‍, ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍, പിഎം രാജഗോപാലന്‍, ഫാദര്‍ ആന്റണി അറക്കല്‍,കെപി വിജയകുമാര്‍ ,സി രാജഗോപല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.