കോഴിക്കോട്: മതസൗഹാര്‍ദ്ദസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മതസൗഹാര്‍ദ്ദ റാലിയുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് കിഡ്‌സണ്‍കോര്‍ണറില്‍ വച്ച് ഹൂസൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു. മതസൗഹാര്‍ദ്ദ റാലി വാഹനത്തിന്റെ താക്കോല്‍ദാനം ഡോ. ബോബി ചെമ്മണൂര്‍ റിട്ടയേര്‍ഡ് ജഡ്ജി ശാന്തകുമാരിക്ക്് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ഡോ. ആര്‍സു മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ എംവി കുഞ്ഞാമു, സിനിമ സീരിയല്‍താരമായ ഡോ.ഷീല, റാലി ക്യാപ്റ്റന്‍ സണ്ണിജോസഫ്, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.