വീടില്ലാത്ത കുടുംബത്തിന് സഹായവുമായി ഡോ. ബോബി ചെമ്മണൂര്‍

വയനാട് പുല്‍പ്പള്ളി കാര്യാമ്പാതയിലെ സന്ധ്യയ്ക്കും രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ക്കും സ്വന്തമായ് വീടാകുന്നു. ഈ കുടുംബത്തിന്റെ ദയനീയ സ്ഥതി മനസ്സിലാക്കിയ ഡോ. ബോബി ചെമ്മണൂര്‍ ആണ് സഹായവുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഏത് സമയവും നിലംപൊത്താവുന്ന തരത്തിലുള്ള ഒരു ഷെഡ്ഡിനുള്ളിലായിരുന്നു സന്ധ്യയും രണ്ടര വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. വനത്തോട് ചേര്‍ന്ന അഞ്ച് സെന്റ് സ്ഥലത്ത് വന്യമൃഗങ്ങളെ പേടിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. 500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടിന്റെ പണി തുടങ്ങിക്കഴിഞ്ഞു. 3 മാസത്തിനുള്ളില്‍ വീടുപണി പൂര്‍ത്തിയാക്കുന്നതാണെന്ന് ചെമ്മണൂര്‍ ഇന്റര്‍നോഷണല്‍ ഗ്രൂപ്പ്് ഉടമയും പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനുമായ ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.