തെരുവുനായയെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് മേനക ഗാന്ധിയുടെ നിര്‍ദേശം;നായയെ കൊന്നൊടുക്കുന്നതിനു പിന്നില്‍ സ്ഥാപിത താല്‍പ്പര്യക്കാരാണ്

കോഴിക്കോട്: കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് മേനക ഗാന്ധിയുടെ നിര്‍ദേശം. ബിജെപി ദേശീയ കൗണ്‍സില്‍ വേദിയില്‍ വെച്ചായിരുന്നു ഡി.ജി.പിക്ക് മുന്നില്‍ മന്ത്രി തെരുവുനായ പ്രശ്‌നം അവതരിപ്പിച്ചത്. തെരുവുനായ്ക്കളെ കൊല്ലുന്ന ക്രൂരത കേരളത്തില്‍ രൂക്ഷമാണ്. നായ്ക്കളെ കൊന്നൊടുക്കുന്നതിനു പിന്നില്‍ സ്ഥാപിത താല്‍പ്പര്യക്കാരാണ്. അവരെ കണ്ടെത്തി കേസ് എടുക്കണം. ശല്യക്കാരല്ലാത്ത പട്ടികളെയും കൊല്ലുന്നത് യാതൊരു വിധത്തിലും അനുവദിക്കരുതെന്നാണ് മന്ത്രിയുടെ കര്‍ശന നിര്‍ദേശം. കേന്ദ്രനിയമം ലംഘിച്ച് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രിയെ അറിയച്ചതായി ഡിജിപി പറഞ്ഞു. ദേശീയ കൗണ്‍സില്‍ വേദിയിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ഡിജിപി.

© 2024 Live Kerala News. All Rights Reserved.