തിരുവനന്തപുരം:തലസ്ഥാനത്ത് തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിന് പിന്നാലെ കൊട്ടാരക്കരയില്‍ മറ്റെരു സംഭവം കൂട്ടി. കൊട്ടാരക്കാര വേലംകോണം തയ്യില്‍ പുത്തന്‍ വീട്ടില്‍ ഉണ്ണികൃഷ്ണ(44) നാണ് തെരവ് നായയുടെ കടിയേറ്റ് മരിച്ചത്. പേ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടുദിവസം മുമ്പാണ് ഉണ്ണികൃഷ്ണന് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഒരു മാസം മുമ്പ് നായ കടിച്ചെങ്കിലും ചികിത്സ തേടാന്‍ കൂട്ടാക്കാതിരുന്നില്ല. എന്നാല്‍ പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തെരുവ് നായ ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംഭവമാണ് ഇത്. തെരുവ്‌നായ ശല്യം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തെരുവ് നായ വന്ധ്യംകരണത്തിനും നടപടിക്കും തീരുമാനമായിട്ടുണ്ട്. ഒക്‌ടോബര്‍ മുതല്‍ നടപടി തുടങ്ങും. ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ ആയിരിക്കും നടപടികള്‍. ജില്ലാ ഫാമുകളിലും പിടികൂടുന്ന നായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തും. മൃഗസംരക്ഷണ വകുപ്പ് ഡോക്ടര്‍മാര്‍ക്ക് പുറമേ കരാര്‍ അടിസ്ഥാനത്തിലും വെറ്റിനറി ഡോക്ടര്‍മാരെ നിയോഗിക്കും.