മാനന്തവാടി: വയനാട്ടിലും തെരുവ് നായകളുടെ ആക്രമണം വ്യാപകം. തിരുനെല്ലി അപ്പപ്പാറ ആകാട്ട് കോളനിയിലെ സരോജിനിയ്ക്ക് തെരുവ് നായയുടെ കടിയേറ്റ് കയ്യിന് ഗുരുതരപരിക്ക്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വലതുകൈയ്യിലെ മാസം കടിച്ചെടുത്ത നിലയിലാണ്. തലസ്ഥാനത്ത് വീട്ടമ്മയായ പുല്ലുവിള സ്വദേശി സിലുവമ്മയെയാണ് നായകള്‍ കടിച്ചുകൊന്നത്. സംഭവത്തിന് പിന്നാലെ കൊട്ടാരക്കാര വേലംകോണം തയ്യില്‍ പുത്തന്‍ വീട്ടില്‍ ഉണ്ണികൃഷ്ണ(44) നാണ് തെരവ് നായയുടെ കടിയേറ്റ് മരിച്ചത്. പേ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. എറണാകുളത്ത് നാല് സ്‌കൂള്‍ വിദ്യാര്‍ഥികളെ തെരുവ് നായകള്‍ ആക്രമിച്ചിരുന്നു. തെരുവ് നായയെ ഇഞ്ചക്ഷന്‍ ചെയ്ത് കൊല്ലണമെന്ന് മന്ത്രി കെടി ജലീല്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവരികയുണ്ടായി.