ഐഎസ് ഭീകരര്‍ അവയവ കടത്തിലേക്ക്; വരുമാനം കണ്ടെത്താന്‍ കൊല്ലപ്പെട്ട ഭീകരരുടെ അവയവങ്ങള്‍ വില്‍ക്കുന്നു;എണ്ണപ്പാടങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് ഐഎസിന്റെ പുതിയ നീക്കം

ബാഗ്ദാദ്: ഐഎസ് ഭീകരര്‍ അവയവ കടത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. എണ്ണപ്പാടങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് ഐഎസിന്റെ പുടിയ നീക്കം. കൊല്ലപ്പെട്ട ഭീകരരുടെ തന്നെ അവയവങ്ങള്‍ കടത്തുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വരുമാനത്തിനായി ഐഎസ് തട്ടികൊണ്ടു പോകുന്നവരുടെ അവയവങ്ങള്‍ വിലക്കുന്നതായും സൂചനയുണ്ട്. അവയവങ്ങള്‍ എടുക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട 20 ഭീകരരുടെ ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ നീക്കം ചെയ്തു. കിഡ്‌നി ഉള്‍പ്പെടെ മാറ്റി വെയ്ക്കാന്‍ പറ്റിയ കഴിയുന്ന എല്ലാ അവയവങ്ങളും എടുക്കും. വന്‍ തുകയ്ക്കാണ് വിദേശ ആശുപത്രികള്‍ക്ക് ഭീകരര്‍ ഇത് വില്‍ക്കുന്നത്.ഇതിനു മൂന്‍പ് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ മല്‍സ്യം, മാംസം, വില്‍പ്പന നടത്തിയും ഓണ്‍ലൈനിലൂടെ ലൈംഗിക അടിമകളെ വിറ്റും ഐഎസ് പണം കണ്ടെത്തിയിരുന്നു. വ്യോമാക്രമണങ്ങളില്‍ ഐഎസിന്റെ നിരവധി എണ്ണപ്പാടങ്ങള്‍ തകര്‍ന്നു. ഐഎസ് ഭീകരരുടെ പ്രധാന വരുമാനം എണ്ണപ്പാടങ്ങളില്‍ നിന്നാണ്.

© 2024 Live Kerala News. All Rights Reserved.