ട്രിപ്പിള്‍ ട്രിപ്പിളടിച്ച് ചരിത്രം സൃഷ്ടിച്ച് ഉസൈന്‍ബോള്‍ട്ട്; 400 മീറ്റര്‍ റിലേയിലും സ്വര്‍ണക്കൊയ്ത്ത്; അമേരിക്കയെ അട്ടിമറിച്ച് ജപ്പാന്‍ വെള്ളിനേടി

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സില്‍ ട്രിപ്പിള്‍ ട്രിപ്പിളടിച്ച് ചരിത്രം സൃഷ്ടിച്ച് ഉസൈന്‍ബോള്‍ട്ട് വീണ്ടും. ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീം 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടി. 37.27 സെക്കന്റിലായിരുന്നു ബോള്‍ട്ടിന്റെ ജമൈക്കന്‍ ടീം വിജയം നേടിയത്. അമേരിക്കയെ അട്ടിമറിച്ച് ജപ്പാന്‍ വെള്ളിനേടി. ഇതോടെ മൂന്ന് ഒളിമ്പിക്‌സിലും സ്പ്രിന്റ് ഇനത്തില്‍ മൂന്ന് സ്വര്‍ണ്ണം വീതം നേടി ഉസൈന്‍ ബോള്‍ട്ട് ചരിത്രം സൃഷ്ടിച്ചാണ് ഒളിമ്പിക്‌സിന്റെ പടിയിറങ്ങുന്നത്.

നേരത്തേ 100 മീറ്റര്‍ സ്പ്രിന്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയും അടുത്ത ലോക ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററിലേ പങ്കെടുക്കൂ എന്നും വ്യക്തമാക്കിയിരുന്ന ബോള്‍ട്ടിന്റെ ഒളിമ്പിക്‌സിലെ അവസാന മത്സരം ലോകത്തുടനീളമുള്ള ആരാധകര്‍ക്ക് ഏറെ കൗതുകകരമായിരുന്നു. എന്നാല്‍ ഒമ്പതു സ്വര്‍ണ്ണവും കുറിക്കാന്‍ ബോള്‍ട്ടിനായി. ജമൈക്കന്‍ ടീമിന് കനത്ത വെല്ലുവിളി സൃഷ്ടിച്ച അമേരിക്ക മൂന്നാം സ്ഥാനത്തായി എന്നതാണ് മറ്റൊരു പ്രധാന വിശേഷം. ഏഷ്യന്‍ രാജ്യമായ ജപ്പാന്‍ അമേരിക്കയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 37.60 ആയിരുന്നു ജപ്പാന്റെ സമയം. ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ഉള്‍പ്പെട്ടെ അമേരിക്കന്‍ ടീം 37.62 സെക്കന്റ് സമയത്താണ് മൂന്നാമതായത്.

© 2024 Live Kerala News. All Rights Reserved.