കായിക മാമാങ്കത്തിന് തിരശീല വീണു; ഇനി ടോക്കിയോയില്‍; മെഡല്‍വേട്ടയില്‍ അമേരിക്ക മുന്നില്‍; ബ്രിട്ടണ്‍ രണ്ടാമത്; ഇന്ത്യ 67ാം സ്ഥാനത്ത്

റിയോ ഡി ജെനെയ്‌റോ: 31ാം ഒളിമ്പിക്‌സിന്് റിയോയിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ വര്‍ണാഭമായ സമാപനം. ഉദ്ഘാടനത്തിലെന്ന പോലെ ബ്രസീലിന്റെ സാംസ്‌കാരിക തനിമ വിളിച്ചറിയിക്കുന്ന പരിപാടികളോടെയാണ് മാരക്കാന സ്‌റ്റേഡിയത്തില്‍ ഒളിമ്പിക്‌സിന്റെ അവസാന ചടങ്ങുകള്‍ പൂര്‍ത്തിയായത്. ഗുസ്തി വെങ്കലമെഡല്‍ ജേതാവ് സാക്ഷിമാലിക്കാണ് ഇന്ത്യന്‍ പതാകയേന്തിയത്. നാലുവര്‍ഷങ്ങള്‍ക്കുശേഷം 2020ല്‍ ജപ്പാനിലെ ടോക്കിയോയിലാണ് ഇനി ഒളിമ്പിക്‌സ് ദീപം തെളിയുന്നത്. അടുത്ത ഒളിമ്പിക്‌സിനായുളള പതാക ടോക്കിയോ മേയര്‍ക്ക് കൈമാറുകയും ചെയ്തു.
റിയോയില്‍ ഒളിംപിക്‌സ് മല്‍സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മെഡല്‍പ്പട്ടികയില്‍ അമേരിക്കന്‍ മുന്നില്‍. 46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവുമടക്കം 121 മെഡലുകളാണ് അമേരിക്ക സ്വന്തം പേരിലാക്കിയത്. 27 സ്വര്‍ണമടക്കം 67 മെഡലുകളുമായി ബ്രിട്ടനാണ് രണ്ടാമത്. ചൈന മൂന്നാമതും റഷ്യ നാലാമതുമാണ്. ഇന്ത്യ 67ാം സ്ഥാനത്ത്. ജര്‍മനി, ജപ്പാന്‍, ഫ്രാന്‍സ്, ദക്ഷിണകൊറിയ ഇറ്റലി, ഓസ്‌ട്രേലിയ എന്നിവരാണ് യഥാക്രമം 5 മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍. ആതിഥേയരായ ബ്രസീലും മോശമാക്കിയില്ല. മുന്‍പ് മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ പോലും നന്നേ പാടുപെട്ടിരുന്ന ബ്രസീല്‍ 7 സ്വര്‍ണവും, 6 വെള്ളിയും 6 വെങ്കലവുമടക്കം 19 മെഡലുകള്‍ അവരും നേടി. ഇന്ത്യയാകട്ടെ ഒരു വെള്ളിയും ഒരു വെങ്കലവുമായി അറുപത്തിഏഴാം സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.