ചരിത്രം കുറിച്ച് മൈക്കല്‍ ഫെല്‍പ്‌സ്; റിയോ ഒളിമ്പിക്‌സില്‍ നാലാം സ്വര്‍ണം; മെഡല്‍ നേട്ടം 26

റിയോ ഡി ജനെയ്‌റോ: അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ് ചരിത്രം കുറിച്ചു. 200 മീറ്റര്‍ മെഡലി ഇനത്തില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയതോടെ നാലാം സ്വര്‍ണ്ണമാണ് റിയോയില്‍ ഫെല്‍പ്‌സ കരസ്ഥമാക്കിയത്. 1:54:66 സെക്കന്‍ഡിലാണ് ഫെല്‍പ്‌സ് ഫിനിഷ് ചെയ്തത്. ഇതോടെ ഫെല്‍പ്‌സിന്റെ ആകെ മെഡലുകളുടെ എണ്ണം 26 ആയി. റിയോ ഒളിമ്പിക്‌സില്‍ 4× 100 മീറ്റര്‍ 4× 200 മീറ്റര്‍ റിലേകളിലും 4x 100 ഫ്രീ സറ്റൈലിലും ഫെല്‍പ്‌സ് സ്വര്‍ണം നേടിരുന്നു.മൈക്കല്‍ ഫെല്‍പ്‌സിന്റെ വ്യക്തിഗത് സ്വര്‍ണ്ണ നേട്ടം 200 മീറ്റര്‍ മെഡ്‌ലി വിജയത്തോടെ 22 ല്‍ എത്തി നില്‍ക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.