റിയോ ഡി ജനീറോ: അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്‌സിന് 21ാം ഒളിമ്പിക്‌സ് സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലും 4×100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേയിലും മൈക്കല്‍ ഫെല്‍പ്‌സ് സ്വര്‍ണം നേടിയത്. ഇതോടെ റിയോയിലെ ഫെല്‍പ്‌സിന്റെ സ്വര്‍ണനേട്ടം മൂന്നായി. നേരത്തെ പുരുഷ വിഭാഗം 4×100 മീറ്റര്‍ മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട യുഎസ് ടീം സ്വര്‍ണം നേടിയിരുന്നു. 3:09.92 മിനിറ്റിലാണ് യുഎസ് ടീം സ്വര്‍ണത്തിലേക്ക് നീന്തിയെത്തിയത്. റിയോയിലെ മൂന്നാം സ്വര്‍ണ നേട്ടത്തോടെ ഒളിമ്പിക്്‌സിലെ തന്നെ ഇതിഹാസ താരങ്ങളിലൊരാളായ ഫെല്‍പ്‌സിന്റെ ആകെ ഒളിമ്പിക്‌സ് മെഡല്‍ സമ്പാദ്യം 25 ആയി. 21 സ്വര്‍ണം, രണ്ടു വെള്ളി, രണ്ട് വെങ്കലം. 2012 ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഫെല്‍പ്‌സ്, പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു.