റിയോ: റിയോയില്‍ നിന്ന് ഒരു ഇന്ത്യന്‍ മെഡല്‍ വാര്‍ത്ത കാത്തിരുന്ന കായിക പ്രേമികള്‍ക്ക് നിരാശ.ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യക്ക് തിരിച്ചടി തന്നെ. അഭിനവ് ബിന്ദ്രയ്ക്ക് ഫൈനലില്‍ തോല്‍വി. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ നാലാം സ്ഥാനത്തെത്താനേ ബിന്ദ്രയ്ക്ക് കഴിഞ്ഞുള്ളൂ. ഷൂട്ട് ഓഫിലാണ് ബിന്ദ്ര പിന്നിലായത്. ഇറ്റാലിയന്‍ താരം നിക്കോളോ കംപ്രിയാനിക്കാണ് സ്വര്‍ണം. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ ഇതേയിനത്തില്‍ ബിന്ദ്ര സ്വര്‍ണം നേടിയിരുന്നു. അതേസമയം, ഈ ഇനത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഗഗന്‍ നാരംഗ് ഫൈനല്‍ കാണാതെ പുറത്തായി.വനിതകളുടെ അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍നിന്നും ഇന്ത്യയുടെ ലക്ഷ്മിറാണി മാജിയും പുറത്തായി. ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മാനവ്ജിത് സിങ് സന്ധുവും ക്യാനന്‍ ചെനായും സെമി കാണാതെ പുറത്തായി. 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ശിവാനി കടാരിയയും 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ മലയാളി താരം സജന്‍ പ്രകാശും യോഗ്യത നേടാതെ പുറത്തായി.