കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേരള കോണ്‍ഗ്രസ് ക്യാമ്പ്; ബാര്‍ക്കോഴക്കേസ് വഷളാക്കിയത് രമേശ് ചെന്നിത്തല; മുന്നണി വിടുന്നതിനുള്ള അന്തിമ തീരുമാനം ഇന്നുണ്ടാകും

പത്തനംതിട്ട: കോണ്‍ഗ്രസിനെ കടന്നാക്രമിച്ചാണ് ചരല്‍ക്കുന്ന് ക്യാമ്പില്‍ ഇന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത്. പാലായില്‍ കെ.എം.മാണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ഇതിനായി തോല്‍പ്പിക്കാന്‍ എം.എം.ജേക്കബ് നേരിട്ടിറങ്ങിയെന്നും നേതാക്കള്‍ ആരോപിച്ചു. നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം നടത്തിയത്. ബാര്‍കോഴക്കേസ് വഷളാക്കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് തോറ്റതിനു കാരണം കോണ്‍ഗ്രസാണ്. പി.സി. ജോര്‍ജിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം സാമ്പത്തികമായും സഹായിച്ചു. അദ്ദേഹത്തിനെതിരെ പ്രസംഗിക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നും യോഗത്തില്‍ നേതാക്കള്‍ ആരോപിച്ചു. അതേസമയം മുന്നണി വിടുന്നത് സംബന്ധിച്ചുള്ള തീരുമാനം ഇന്ന് വൈകുന്നേരത്തോടെയുണ്ടാകുമെന്നാണറിയുന്നത്. പാര്‍ട്ടി സമദൂരം പാലിക്കുമെന്നും എല്‍ഡിഎഫിനോടും യുഡിഎഫിനോടും ഒരേ സമീപനമായിരിക്കുമെന്നും കെ എം മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.