പത്തനംതിട്ട: യുഡിഎഫ് വിട്ട് സമദൂരപാതയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചുറച്ച് കേരള കോണ്‍ഗ്രസ് ചരല്‍കുന്ന് ക്യാമ്പ്. ശരി തെറ്റുകള്‍ നോക്കി നിലപാട് എടുക്കുമെന്ന് കെഎം മാണി പറഞ്ഞു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി ക്യാംപില്‍ സംസാരിക്കുകയായിരുന്നു കെഎം മാണി. കേരള കോണ്‍ഗ്രസിനു സ്വതന്ത്രമായ നിലപാടുകള്‍ ഉണ്ടെന്നും കെഎം മാണി പറഞ്ഞു. സിപിഎം നല്ലത് ചെയ്താലും കേരള കോണ്‍ഗ്രസ് അംഗീകരിക്കും. മുന്നണിയില്‍ നിന്ന് പാര്‍ട്ടിക്കു ലഭിച്ചത് പീഢനങ്ങളും നിന്ദകളും മാത്രമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെഎം മാണി പറഞ്ഞു. എന്തെല്ലാം ആക്ഷേപങ്ങളാണ് പാര്‍ട്ടിക്കു നേരിടേണ്ടി വന്നതെന്നും കെം മാണി പറഞ്ഞു. കോണ്‍ഗ്രസ് നല്ലത് ചെയ്താല്‍ കോണ്‍ഗ്രസിനൊപ്പവും സിപിഎം നല്ലത് ചെയ്താല്‍ സിപിഎമ്മിനൊപ്പം നില്‍ക്കുമെന്നും മാണി പറഞ്ഞു.
യുഡിഎഫില്‍ പരസ്പര വിശ്വാസവും ആത്മാര്‍ഥസ്‌നേഹവും ഇല്ലെന്നും കെം മാണി പറഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടെ നിലപാട് പുന:പരിശോധിക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉളളതെന്നും ഈ മുന്നണിയില്‍ പല വേദനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും കെഎം മാണി പറഞ്ഞു. ഞങ്ങള്‍ ആരെയും വിരട്ടാന്‍ ലക്ഷ്യമില്ല. ആരോടും അടിമത്വ ബോധമില്ലെന്നും കെഎം മാണി പറഞ്ഞു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. നല്ല വഴി തുറന്നാല്‍ പോകുമെന്ന കെ എം മാണിയുടെ വാക്കുകള്‍ യുഡിഎഫ് വിട്ടാലും മറ്റൊരു മുന്നണിയുടെ ഭാഗമാകുമെന്നുതന്നെയുള്ള സൂചനയാണ്.