കേരള കോണ്‍ഗ്രസ് എന്‍ഡിഎയിലേക്ക് തന്നെയെന്ന് ആന്റണിരാജു; ബാര്‍കോഴക്കേസിലെ ഗൂഡാലോചനകേന്ദ്രം രമേശ് ചെന്നിത്തലയല്ല; മറ്റൊരു ഉന്നത നേതാവ്

കോട്ടയം: കേരള കോണ്‍ഗ്രസ് മാണിവിഭാഗം എന്‍ഡിഎയിലേക്ക് പോകാന്‍ തന്നെയുള്ള തീരുമാനമാണ് ചരല്‍ക്കുന്ന് ക്യാംപ് ഉണ്ടാകുകയെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. നേരത്തെ തന്നെ ഇതിനുളള ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മാണി എന്‍ഡിഎയിലേക്ക് പോകാനുളള തീരുമാനം എടുക്കുന്നതോടെ കേരള കോണ്‍ഗ്രസ് പിളരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജോസ് കെ മാണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുജറാത്തില്‍ നിന്നുളള ഒരു ബിഷപ്പ് ഇടനിലക്കാരനായിട്ടാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ഈ വര്‍ഷമാദ്യം നടന്ന ചര്‍ച്ചയില്‍ ജോസ് കെ മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാനായിരുന്നു തീരുമാനം. കൂടാതെ ബിജെപിയോട് മൃദുസമീപനം പുലര്‍ത്തണമെന്നും കെ.എം മാണിയുടെ നിര്‍ദേശം ഉണ്ടായിരുന്നതായും ആന്റണി രാജു പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ഗൂഢാലോചനകേന്ദ്രം രമേശ് ചെന്നിത്തലയല്ലെന്നും അതിലും വലിയൊരു നേതാവിന്റെ പേരാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കേരള കോണ്‍ഗ്രസ് ബാര്‍കോഴ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഒന്നിലേറെ നേതാക്കളുടെ പേരുകളുണ്ടെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.