വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍; പദവി ക്യാബിനറ്റ് റാങ്കോടെ

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാനായി നിയമിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് വിഎസ് ചെയര്‍മാനാകുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മൂന്നംഗ കമ്മീഷന്റെ ചെയര്‍മാനായിരിക്കും വിഎസ് അച്യൂതാനന്ദന്‍. മുന്‍ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരന്‍, സിപി നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. സര്‍ക്കാറിന്റെ ഭരണത്തില്‍ ഏന്തൊക്കെ പരിഷ്‌ക്കാരങ്ങള്‍ വരുത്തണമെന്നത് സംബന്ധിച്ച് നയപരമായ തീരുമാനങ്ങള്‍ എടുക്കുക എന്നതായിരിക്കും കമ്മീഷന്റെ പ്രവര്‍ത്തന മേഖല. ജില്ലാ കലക്ടര്‍മാരെ സ്ഥലംമാറ്റാനും മന്ത്രിസഭ തീരുമാനിച്ചു.

© 2023 Live Kerala News. All Rights Reserved.