വിഎസും പിണറായിയും വീണ്ടും നേര്‍ക്കുനേര്‍..അരുവിക്കര അട്ടിമറിച്ചത് പിണറായി വിജനെന്ന് വിഎസ് അച്യുതാന്ദന്‍

തിരുവനന്തപുരം:അരുവിക്കരയിലെ എല്‍.ഡി.എഫിന്റെ വിജയ സാധ്യത അട്ടിമറിച്ചത് പിണറായി വിജയനാണെന്ന് വിഎസ് അച്യുതാന്ദന്‍ കേന്ദ്ര കമ്മിറ്റിയെ അറിയിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷമാണ് വിജയം അട്ടിമറിച്ചത്. പാര്‍ട്ടി കേന്ദ്രങ്ങളില്‍ വ്യാപകമായി വോട്ട് കുറഞ്ഞത് ഇതിന്റെ തെളിവാണ്. പലയിടങ്ങളിലും തെരെഞ്ഞെടുപ്പ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെട്ടു. അനുകൂല സാഹചര്യം മുതലെടുക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്നും വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.