റഷ്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കൊല്‍ക്കത്തയിലും കമ്മ്യൂണിസത്തിന് സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കപ്പെടും..പിണറായി വിജയന് പ്രവീണ്‍ തൊഗാഡിയയുടെ മറുപടി..

 

റഷ്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കൊല്‍ക്കത്തയിലും സംഭവിച്ചത് കേരളത്തിലും കമ്മ്യൂണിസത്തിന് സംഭവിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. താന്‍ കേരളത്തില്‍ എത്തിയത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അല്ല. അത്തരത്തിലുള്ള വാദങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നു. പാവപ്പെട്ട കൃഷിക്കാരുടേയും പിന്നോക്ക വിഭാഗത്തിന്റേയും ആരോഗ്യപരമായും സാമൂഹ്യപരവുമായ ഉന്നമനത്തിനായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് താന്‍ കേരളത്തില്‍ വന്നത്. എസ്.എന്‍.ഡി.പി കാര്‍ഷിക പരിപാടി സംഘടിപ്പിച്ചതിനാല്‍ അതില്‍ പങ്കെടുത്തു. സിപിഎം ഒരു കര്‍ഷക ആഭിമുഖ്യമുള്ള സംഘടനയാണെന്നാണ് ധരിച്ചിരുന്നത് എന്നാല്‍ ആ ധാരണ ഇപ്പോള്‍ മാറിയെന്നും തൊഗാഡിയ മാധ്യമങ്ങളോട് പറഞ്ഞു.