അരുവിക്കരക്ക് ശേഷം വിഎസിന്റെ പരസ്യ പ്രസ്ഥാവനകൾ സിപിഎം പിബി കമ്മിഷൻ പരിശോധിക്കും

ന്യൂഡൽഹി∙ വി.എസ്. അച്യുതാനന്ദന്‍റെ പരസ്യ പ്രസ്താവനകള്‍ സിപിഎം പിബി കമ്മിഷന്‍ പരിശോധിക്കും.
പ്രകാശ് കാരാട്ടിനെയും പിണറായി വിജയനെയും വിമര്‍ശിച്ചതിന് പൊളിറ്റ് ബ്യൂറോ വിഎസിനെ പരസ്യമായി ശാസിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി വിഎസിനെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യം.എന്നാല്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഈ പ്രശ്നവും പിബി കമ്മീഷന്‍റെ പരിഗണനക്ക് വിടണമെന്നതാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട്.