സമരമെങ്കില്‍ സമരം കോടതിയെങ്കില്‍ കോടതി: വിഎസ്. ബാര്‍ക്കോഴക്കേസില്‍ അച്യുതാനന്ദന്‍ കക്ഷിചേരും…

തിരുവനന്തപുരം: മന്ത്രി കെഎം മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എന്ത് നാറിയ കളിയും കളിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സമരമെങ്കില്‍ സമരവും കോടതിയെങ്കില്‍ കോടതിയേയും പ്രതിപ്കഷം സമീപിക്കും. നിയമസഭക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ബാര്‍ക്കോഴ കേസില്‍ വി.എസ് കക്ഷി ചേരും. കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിഎസ് വിജിലന്‍സ് കോടതിയില്‍ ഉടനെ അപേക്ഷ നല്‍കും. മാണിക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നുവെന്നും, അതിനാലാണ് വിഎസ് കക്ഷിചേരുന്നതെന്നുമാണ് പ്രതിപക്ഷ നേതാവിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

© 2024 Live Kerala News. All Rights Reserved.