ബുലന്ത്ഷാഹര്‍ (ഉത്തര്‍പ്രദേശ്): കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തെ ആക്രമിച്ച ശേഷമാണ് പതിനാലുകാരിയെയും അമ്മയെയും കൂട്ടബലാത്സംഘത്തിനിരയാക്കിയത്. ഉത്തര്‍പ്രദേശിലെ ബുലന്ത്ഹാറിവാണ് സംഭവം. ഡല്‍ഹിയില്‍നിന്നും ഉത്തര്‍പ്രദേശിലെ ഷാജഹന്‍പൂരിലേക്കു പോവുകയായിരുന്ന കുടുംബത്തെ അഞ്ചംഗ കവര്‍ച്ചാസംഘം ചേര്‍ന്നു കൊള്ളയടിച്ചശേഷമാണ് അമ്മയെയും പതിനാലുകാരിയായ മകളെയും കൂട്ടബലാത്സംഘത്തിനിരയാക്കിയത്. ഡല്‍ഹിയില്‍നിന്നും 65 കിലോമീറ്ററുകള്‍ പിന്നിട്ട് ബുലന്ത്ഷാഹറില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അഞ്ചംഗ കവര്‍ച്ചാസംഘം ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ തടഞ്ഞുനിര്‍ത്തി. മൂന്നംഗ കുടുംബത്തെ കാറില്‍നിന്നും വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി. ഇവരുടെ പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും മൊബൈണ്‍ ഫോണും കവര്‍ന്നു. അതിനുശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷനെ കെട്ടിയിട്ടശേഷമാണ് സ്ത്രീകളെ ബലാത്സംഘം ചെയ്തത്. പ്രദേശം അടുത്തകാലത്തായി കൊടുംകുറ്റവാളികളുടെ കേന്ദ്രമായിട്ടും പൊലീസ് ഇടപെടല്‍ ഫലപ്രദമായി നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.