വിനോദ സഞ്ചാരിയായ വിദേശ വനിതയെ കൂട്ടബലാത്സംഘം ചെയ്തു; ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയായിരുന്നു പീഡനം

മണാലി: മണാലിയില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത കൂട്ടബലാത്സംഘത്തിനിരയായി. ഇസ്രായേലി യുവതിയെയാണ് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാന നഗരമായ ഷിംലയില്‍ നിന്നുമാണ് യുവതി സുഹ്യത്തുക്കള്‍ക്കൊപ്പം മണാലിയില്‍ എത്തിയത്. സുഹ്യത്തുക്കള്‍ കാസയിലെ സ്പിറ്റി താഴ്‌വര സന്ദര്‍ശിക്കാന്‍ പോയ സമയത്താണ് യുവതി പീഡനത്തിനിരയായത്. യുവതിക്ക് ടാക്‌സി ലഭിക്കാതെ വന്നതോടെ യുവാക്കള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റുകയും തുടര്‍ന്ന് ബലാത്സംഘം ചെയ്യുകയായിരുന്നു. യുവതിയെ മണാലിയിലെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. മണാലിയില്‍ വിദേശ വനിത പീഡനത്തിനിരയാകുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ 2013 ജൂണില്‍ മണാലിയില്‍ വച്ച് യു.എസ് വനിതയെ ടാക്‌സി ഡ്രെവര്‍മാര്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.