ഹോംസ്‌റ്റേയിലെത്തിയ യുവതിയെ കെട്ടിയിട്ടശേഷം കൂട്ടബലാത്സംഘം ചെയ്തു; പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; അഞ്ചുപേര്‍ പിടിയില്‍

കൊച്ചി: ഹോംസ്‌റ്റേയില്‍ യുവാവിനൊപ്പം എത്തിയ യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഘം ചെയ്തശേഷം പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പിടിയിലായി. ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിലാണ് പ്രതികളെ പിടികൂടുന്നത്. . ക്രിസ്റ്റി(18), അല്‍ത്താഫ്(20), ഇജാസ്(20), സജു(20), അപ്പു(20) എന്നിവരാണ് പിടിയിലായത്. പീഡനത്തിന് ശേഷം യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെയും യുവതിയുടെയും പക്കല്‍ നിന്നും ഒരു ലക്ഷം രൂപയും ആഭരണങ്ങളും കാറും ഇവര്‍ തട്ടിയെടുത്തിരുന്നു എന്നും പരാതിയുണ്ട്. പിടിയിലായ ക്രിസ്റ്റി യുവാവും യുവതിയും താമസിച്ച ഹോം സ്‌റ്റേയിലെ ജീവനക്കാരനായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് യുവാവ് നല്‍കിയ പരാതിയിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ ഫോണില്‍ നിന്നും യുവാക്കളെ വെണ്ടുരുത്തിപാലത്തിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുള്ളതായി പറയുന്നു. രണ്ട് മാസം മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതി നല്‍കിയതാണ് സംശയകാരണം.

© 2023 Live Kerala News. All Rights Reserved.