പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോറ്റതിന് ജയിച്ച സ്ഥാനാര്‍ഥിയുടെ മകളെ കൂട്ടബാലാത്സംഘം ചെയ്തു; പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

വാരണാസി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പ്രതികാരമായാണ് ജയിച്ച സ്ഥാനാര്‍ഥിയുടെ മകളെ കൂട്ട ബലാത്സംഘത്തിനിരയാക്കിയത്.
വാരണാസിയിലെ മിര്‍സാര്‍പൂര്‍ ജില്ലയിലാണ് സംഭവം. പീഢനത്തിനരയായ പെണ്‍കുട്ടിയും അമ്മയും സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. മിര്‍സാപൂര്‍ ബ്ലോക്ക് കൗണ്‍സിലിലേക്ക് മത്സരിച്ച് ജയിച്ച സ്ത്രീയുടെ മകളാണ് പീഢനത്തിനിരയായത്. അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി അടുത്തുള്ള വയലില്‍ വച്ച് കൂട്ടബലാത്സംഘത്തിനിരയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ പപ്പുബഹേലി, ബിന്ദു ബഹേലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.