കൊച്ചി: പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ത്ഥി ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് ലഹരിവസ്തുക്കളടങ്ങിയ പൊതി കൈമാറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിച്ചപ്പോഴാണ് പൊലീസ് സംഘത്തിനിടയിലൂടെ ഒരാള്‍ കടന്നെത്തിയാണ് അമീറിന് പൊതി കൈമാറിയത്. അപ്പോള്‍ തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ ഇയാള്‍ വഴങ്ങിയില്ല. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഇയാളെ ജീപ്പില്‍ കയറ്റിയത്. അമീറിന്റെ കസ്റ്റഡി കാലാവധി ഓഗസ്റ്റ് 10 വരെ നീട്ടി.