കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോയവര്‍ക്ക് ശ്രീലങ്കയില്‍വച്ച് മതപഠനവും മതമാറ്റവും; റിക്രൂട്ട് മെന്റ് ഏജന്‍സികളുടെ പ്രധാന ആസ്ഥാനം മലബാര്‍

കാസര്‍ക്കോട്: കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് മെന്റ് നടത്തുന്ന ഏജന്‍സികളുടെ പ്രധാന ആസ്ഥാനം മലബാര്‍. ശ്രീലങ്കയിലേക്ക് കടത്തുന്നവരെ അമുസ്ലിം ആണെങ്കില്‍ മതംമാറ്റവും മതപഠനവും നടത്തുന്നത് ശ്രീലങ്കയിലാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ അഞ്ച് കുടുംബങ്ങളെ കാണാതായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സംശയം. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാലക്കാട്ടു നിന്നും കാണാതായവരില്‍ പെടുന്ന രണ്ടു ചെറുപ്പക്കാരും രണ്ടു ബിഡിഎസിന് പഠിച്ചിരുന്ന വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടു പെണ്‍കുട്ടികളും മതം മാറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇവര്‍ ശ്രീലങ്കയില്‍ പോയതായും രണ്ടുപേരും വീട്ടുകാരെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ഇന്ത്യയില്‍ മതം മാറുന്നവരെ ശ്രീലങ്കയില്‍ എത്തിച്ച് മതപാഠം നല്‍കിയാകാം സിറിയയും അഫ്ഗാനും ഇറാഖും ഉള്‍പ്പെടെ വിവിധ ഐഎസ് കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നതെന്ന സംശയത്തിന് ഇട നല്‍കുന്നത്.
തിരുവനന്തപുരത്ത് നിന്നും കാണാതായ ഫാത്തിമാ നിമിഷയും പാലക്കാട് നിന്നും കാണാതായ മെറീനേയും ഇരുവരേയും ഇവരുടെ മതംമാറിയ ഭര്‍ത്താക്കന്മാര്‍ മതംമാറ്റുകയായിരുന്നെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. മെറീന്‍ ഒരുമിച്ച് പഠിച്ചിരുന്ന കാലത്താണ് പിന്നീട് മതം മാറിയ യഹ്യയുമായി പരിചയപ്പെട്ടതും പ്രണയിച്ചതും. യഹ്യ മതം മാറിയതോടെ ബന്ധം താല്‍ക്കാലികമായി മുറിഞ്ഞെങ്കിലും പിന്നീട് മെറീനും മതം മാറുകയായിരുന്നു. മകളെ മനസ് മാറ്റി മതം മാറ്റുകയായിരുന്നെന്നു മെറീന്റെ മാതാവ് ആരോപിച്ചിട്ടുണ്ട്. തങ്ങളുടെ കുടുംബത്തെയും മതം മാറ്റാന്‍ ശ്രമിച്ചെന്ന് ഇവര്‍ പറഞ്ഞു. നാലാഴ്ച മുമ്പ് വരെ മകള്‍ ബന്ധപ്പെട്ടിരുന്നതായും പിന്നീട് ഒന്നുമില്ലാതായെന്നും ഇവര്‍ പറഞ്ഞു. അതേസമയം ഇന്ത്യന്‍ അന്വേഷണസംഘടനായ റോ ( റിസര്‍ച്ച് അനാലിസിസ് വിങ്) സംഘം ഉള്‍പ്പെടെ കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.