ബംഗ്ലാദേശിലെ നയതന്ത്രമേഖലയില്‍ ഐഎസ് ഭീകരാക്രമണത്തില്‍ 22 മരണം; കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും; ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു

ധാക്ക: ബംഗ്ലാദേശില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ഭീരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍. ധാക്കയിലെ അമേരിക്കന്‍ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ ഇന്ത്യക്കാരി താരുഷി ജെയിന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാര്യം വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജാണ് സ്ഥിരീകരിച്ചത്. തീവ്രവാദികള്‍ ബന്ധികളാക്കിയവരുടെ കൂട്ടത്തില്‍ താരുഷിയും ഉണ്ടായിരുന്നു. താരുഷിയുടെ അച്ഛനും അമ്മയ്ക്കും ബംഗ്ലാദേശിലേക്ക് എത്താനുളള വിസാ നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.  20 വിദേശികള്‍ ഉള്‍പ്പെടെ 60ഓളം പേരെ ആക്രമികള്‍ ബന്ദികളാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഭീകരരും സൈന്യവും ശക്തമായ ഏറ്റുമുട്ടലില്‍ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. ആക്രമണത്തില്‍ 27 പൊലീസുകാര്‍ക്കും ഒരു സിവിലിയനും പരിക്കേറ്റതയാണ് വിവരം. . ഐഎസിന്റെ വാര്‍ത്തകള്‍ പുറത്തുവിടുന്ന വാര്‍ത്താ ഏജന്‍സി ഇതു സംബന്ധിച്ച് ട്വീറ്റു ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച്  ബന്ദികളില്‍ ഏഴ് ഇറ്റാലിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. ധാക്കയിലെ ഗുല്‍ഷാനിലുള്ള ഹോളി ആര്‍ടിസാന്‍ ബേക്കറി കഫേയിലാണ് ഇന്നലെ അര്‍ധരാത്രിയോടെ ആക്രമണമുണ്ടായത്. ഭീകരസംഘത്തില്‍ ഒമ്പത് പേരുണുള്ളതെന്നാണ് സുരക്ഷാവിഭാഗം പറയുന്നതെങ്കിലും ഇരുപതോളം പേരുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം. വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ് ഗുല്‍ഷന്‍. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.20ഓടെയാണ് എട്ടംഗ സായുധ ഭീകരസംഘം ആക്രമണം നടത്തിയത്. ഹോലെ ആര്‍ട്ടിസാന്‍ ബേക്കറി എന്ന റസ്റ്റാറന്റില്‍ ഇരച്ചുകയറിയ ആക്രമികള്‍ ബോബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വിദേശികളും നയതന്ത്ര പ്രതിനിധികളും സമ്പന്നരും എത്തുന്ന കഫേയാണിത്. ബംഗ്ലാദേശില്‍ ജാമാഅത്തെ ഇസ്ലാമിയുടെ സഹായത്തോടെ ഐഎസ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ധാക്ക ആക്രമണം.

© 2024 Live Kerala News. All Rights Reserved.