കലാഭവന്‍ മണിയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും; സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മണിയുടെ മരണം സിബിഐയെ പോലുള്ള മറ്റ് ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. മണിയുടെ ശരീരത്തില്‍ കീടനാശിനി ഇല്ലെന്നും മെഥനോള്‍ മാത്രമാണുള്ളതെന്നും കേന്ദ്രലാബിലെ രാസപരിശോധനാഫലം വ്യക്തമാക്കിയിരുന്നു.

മെഥനോള്‍ മരണകാരണമാകുമോയെന്ന് വിലയിരുത്താനായി പൊലീസ് വിദഗ്ദ മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയിരിക്കുകയാണ്. മരണകാരണമാകില്ലെന്നാണ് ഉത്തരമെങ്കില്‍ രോഗം മൂലമുള്ള സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്കെത്താനാണ് പൊലീസിന്റെ ആലോചന. ഈ സാഹചര്യത്തിലാണ് കുടുംബം പരാതിയുമായി മുഖ്യമന്ത്രിയെ കാണുന്നത്.

© 2024 Live Kerala News. All Rights Reserved.