ഇന്ത്യയെ ആക്രമിക്കുമെന്ന ഐഎസിന്റെ വീഡിയോയില്‍ ആന്ധ്ര സ്വദേശിയായ യുവാവും; വീഡിയോയിലുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പുറത്തിറക്കിയ വീഡിയോയി ആന്ധ്രസ്വദേശിയുള്ളത്. ഐഎസ് പുറത്തുവിട്ട ഏറ്റവും പുതിയ വിഡീയോയിലാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവും ഉണ്ടെന്നു കണ്ടെത്തിയത്. ഡെക്കാന്‍ ക്രോണിക്കിളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുഎസിലെ ടെക്സസില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന യുവാവ് ഐഎസില്‍ ചേര്‍ന്നതെങ്ങനെ എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.

മെയ് 19ന് പുറത്തുവിട്ട 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ സാന്നിധ്യം ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചത്. വീഡിയോയിലുള്ള ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. ഉത്തര്‍പ്രദേശിലെ അസംഗര്‍ഗ്, മഹാരാഷ്ട്രയിലെ കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ സാന്നിധ്യം ഇന്റലിജന്‍സ് ഏജന്‍സികളെയും അതിശയിപ്പിച്ചു. ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 40 ആയി ഉയര്‍ന്നു.

© 2024 Live Kerala News. All Rights Reserved.