കലാഭവന്‍ മണിയുടെ കുടുംബം നിരാഹാര സമരത്തിലേക്ക്; അന്വേഷണം ശരിയായ ദിശയില്‍ അല്ല മുന്നോട്ട് പോകുന്നതെന്ന് ആരോപിച്ചാണ് സമരം

ചാലക്കുടി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ കുടുംബം നിരാഹാര സമരം ആരംഭിക്കുന്നു. മണിയുടെ മരണത്തെക്കുറിച്ച് നടത്തിയ അന്വേഷണം ശരിയായ ദിശയില്‍ അല്ല മുന്നോട്ട് പോകുന്നതെന്ന് ആരോപിച്ചാണ് സമരം നടത്തിന്നത്. ചാലക്കുടിയില്‍ ശനിയാഴ്ച രാവിലെ എഴുമുതല്‍ രാത്രി ഏഴുവരെ ഏകദിന നിരാഹാര സമരം നടത്തുമെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രിയ സൂഹൃത്തുക്കളെ എന്റെ സഹോദരന്‍ അല്ല നമ്മുടെ സഹോദരന്‍ മരിച്ച് 3 മാസം തികയാന്‍ പോകുകയാണ്. നാളിതുവരെയായി അന്വേഷണത്തിന്റെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഹൈദരാബാദിലേക്ക് അയച്ചിട്ട് റിസള്‍ട്ട് ഇതുവരെയും കിട്ടിയിട്ടില്ല.

ഈ സാഹചര്യത്തില്‍ കുടുംബാഗങ്ങള്‍ ഒരു ദിവസത്തെ സൂചന സമരം നടത്തുന്നു. ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന്റെ താഴെ ഈ വരുന്ന ശനിയാഴ്ച 28/5/2016 ന് രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ നടത്തുന്ന ഉപവാസ സമരത്തിന് മണിച്ചേട്ടനെ ജീവനു തുല്യം സ്‌നേഹിച്ച നിങ്ങളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു.

© 2024 Live Kerala News. All Rights Reserved.