മോഹാലി: ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഒരു റണ്‍സിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ഡിവില്ലേഴ്‌സിന്റെ കരുത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 174 റണ്‍സ് എടുക്കാനെ കഴിഞ്ഞൊള്ളൂ. എട്ടാം ഓവറില്‍ 42 റണ്‍സെടുത്ത രാഹുലാണ് ആദ്യം ഔട്ടായത്. പുറകെ കോഹ്ലിയും (20), വാട്ട്‌സണും (1) കൂടാരം കയറി. തുടര്‍ന്നു വന്ന എബി ഡിവില്ലേഴ്‌സും (64) സച്ചിന്‍ ബേബിയും (33) മാണ് ബംഗളൂരുവിന് പെരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. പഞ്ചാബിന് വേണ്ടി സന്ദീപ് ശര്‍മ്മ, കരിയപ്പ എന്നിവര്‍ രണ്ടുവീതവും പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ മുരളീ വിജയ് 57 പന്തില്‍ നിന്ന് 89 റണ്‍സെടുത്തു. സ്റ്റോനിസിനും (34) ആംലയ്ക്കും (21) മാത്രമേ കാര്യമായ പിന്തുണ നല്‍കാന്‍ കഴിഞ്ഞൊള്ളൂ. ബാംഗ്ലൂരിന് വേണ്ടി വാട്‌സണ്‍ രണ്ടും ചാച്ചല്‍ ഒരു വിക്കറ്റും വീഴ്ത്തി. വാട്‌സണാണ് മാന്‍ ഓഫ് ദി മാച്ച്.