ഹൈദരാബാദ്: ഐപിഎല്‍ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ഡല്‍ഹി അനായാസം തകര്‍ത്തു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഏഴു വിക്കറ്റ് വിജയം. 147 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്കാര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഡികോക്ക്(31 പന്തില്‍ 44), സഞ്ജു സാംസണ്‍(26 പന്തില്‍ 34), പാന്ത്(26 പന്തില്‍ 36) എന്നിവരാണ് ടീമിന്റെ ജയമൊരുക്കിയത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പൊരുതി നേടിയ 46 റണ്‍സിന്റെ കരുത്തില്‍ എട്ടിന് 146 എന്നതായിരുന്നു ആതിഥേയരുടെ സ്‌കോര്‍. 30 പന്തില്‍ നിന്നാണ് വാര്‍ണര്‍ 46 റണ്‍സടിച്ചത്. മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്കന്‍ ഓപണര്‍ ക്വിന്റണ്‍ ഡി കോക്ക് ഗംഭീര തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്.
ബൗളര്‍മാര്‍ തിളങ്ങി നിന്ന മൈതാനത്ത് ശിഖര്‍ ധവാന്‍ (37 പന്തില്‍ 34), കെയ്ന്‍ വില്യംസണ്‍ (24 പന്തില്‍ 27) എന്നിവര്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ പൊരുതിയത്. ധവാനുമായി 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ വാര്‍ണറുടെ ഇന്നിങ്‌സ് ഒരു സിക്‌സറും ആറു ഫോറും അടങ്ങുന്നതായിരുന്നു. ദീപക് ഹൂഡ (10), യുവരാജ് സിങ് (എട്ട്), മോയിസസ് ഹെന്റിക്കസ് (പൂജ്യം), നമാന്‍ ഓജ (ഏഴ്) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല.ഡല്‍ഹി ബൗളര്‍മാരില്‍ പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്തപ്പോള്‍ നഥാന്‍ കൗള്‍ട്ടര്‍ നൈലിനും അമിത് മിശ്രക്കും രണ്ടു വിക്കറ്റ് ലഭിച്ചു.