പഞ്ചാബിനെ ഏഴു റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തോല്‍പ്പിച്ചു; റോബിന്‍ ഉത്തപ്പയും ഗൗതം ഗംഭീറും തിളങ്ങി

കൊല്‍ക്കത്ത: കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴു റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തോല്‍പ്പിച്ചു. കൊല്‍ക്കത്തയാണ് ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒന്നാമത്. ഗുജറാത്ത് ലയണ്‍സിനും കൊല്‍ക്കത്തക്കും ഒമ്പതു കളികളില്‍ 12 പോയിന്റ് വീതമായി. മൂന്നിന് 164 എന്ന കൊല്‍ക്കത്തയുടെ ടോട്ടല്‍ പിന്തുടര്‍ന്ന പഞ്ചാബ് ഒമ്പതിന് 157 എന്ന സ്‌കോറില്‍ കീഴടങ്ങി. റോബിന്‍ ഉത്തപ്പയും (49 പന്തില്‍ 70) നായകന്‍ ഗൗതം ഗംഭീറും (45 പന്തില്‍ 54) കൊല്‍ക്കത്ത നിരയില്‍ തിളങ്ങിയപ്പോള്‍ 20 റണ്‍സ് നല്‍കി നാലു വിക്കറ്റെടുത്ത ആന്ദ്രെ റസലിന്റെ ബൗളിങിനു മുമ്പില്‍ പഞ്ചാബിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്‍ (42 പന്തില്‍ 68) മാത്രമാണ് പൊരുതിയത്. അക്ഷര്‍ പട്ടേല്‍ 21 റണ്‍സും നേടി റണ്ണൗട്ടായി.

© 2024 Live Kerala News. All Rights Reserved.