രാജ്‌കോട്ട്: ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്തിനെ തകര്‍ത്ത് ഹൈദരാബാദിന് ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ലയണ്‍സിനു പത്തു വിക്കറ്റ് തോല്‍വി. ഗുജറാത്ത്20 ഓവറില്‍ എട്ടു വിക്കറ്റിന് 135. ഹൈദരാബാദ് 13.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 119. ഡേവിഡ് വാര്‍ണറും 45 പന്തില്‍ 68, ശിഖര്‍ ധവാനും 36 പന്തില്‍ 41 ഓപ്പണിങ് കൂട്ടുകെട്ട് തന്നെ ഹൈദരാബാദിനെ ജയത്തിലെത്തിച്ചു. 18 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലമാണ് ഗുജറാത്ത് ബാറ്റിങ് നിരയിലെ രണ്ടാമന്‍. രവീന്ദ്ര ജഡേജ(14) കൂടിയായാല്‍ രണ്ടക്കം കടന്നവരുടെ പട്ടിക തീര്‍ന്നു. നാലു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഗുജറാത്തിനെ തകര്‍ത്തത്. ആറാം വിക്കറ്റായി റെയ്‌നയെ വീഴ്ത്തിയതും ഭുവനേശ്വര്‍ തന്നെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഗുജറാത്തിന് ആദ്യ ഓവറില്‍ തന്നെ ഒന്നാം വിക്കറ്റ് നഷ്ടമായി. നാലാം പന്തില്‍ ഭുവനേശ്വര്‍ കഴിഞ്ഞ കളികളിലെല്ലാം തകര്‍ത്തു കളിച്ച ആരോണ്‍ ഫിഞ്ചിന്റെ പൂജ്യത്തില്‍ വീഴ്ത്തി.