കൊല്ലം: വെടിക്കെട്ടിന് അനുമതി തേടി പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ ജില്ലാ കളക്ടറെ കണ്ടതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യമായി.
പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക്കില്‍നിന്ന് ദൃശ്യങ്ങള്‍ ലഭിച്ചില്ല. ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ ഇല്ലെന്നത് വ്യക്തമായത്. സിസിടിവി പ്രവര്‍ത്തനരഹിതമായതിനാലാണ് ദൃശ്യങ്ങള്‍ പതിയാതിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. വെടിക്കെട്ടിന് അനുമതി തേടി ക്ഷേത്രഭാരവാഹികള്‍ എട്ടിനും ഒമ്പതിനും കളക്ടറേറ്റില്‍ എത്തിയതായി ക്രൈംബ്രാഞ്ചിനു വിവരമുണ്ടായിരുന്നു. ജില്ലാ കളക്ടറുടെ ചേംബറില്‍ കളക്ടറുമായി കൂടിക്കാഴ്ച നടത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി മനസ്സിലാക്കുന്നതിനാണ് ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചത്. സിവില്‍ സ്റ്റേഷനില്‍ 15 സിസിടിവി ക്യാമറകളാണുള്ളത്. ഇതില്‍ വിക്കറ്റ് ഗേറ്റുകളിലെ ക്യാമറകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമെന്ന് അധികൃതര്‍ പറയുന്നു. സിസിടിവിയുടെ പ്രവര്‍ത്തനം കാര്യക്ഷമായ സ്ഥലങ്ങളിലാവട്ടെ ദൃശ്യങ്ങള്‍ നേരാംവണ്ണം ശേഖരിക്കാറുമില്ല.