കൊല്ലം: പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രം കമ്മിറ്റിയുടെ വിലക്ക് മറികടന്ന് കരാറുകാരന്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വെടിക്കെട്ട് നടത്തിയത്. കമ്പക്കെട്ട് നടത്തിയേ മതിയാവുവെന്നുള്ള പിടിവാശിയാണ് ദുരന്തത്തില്‍ അവസാനിച്ചത്. ഭാരവാഹികളായ ഏഴു പ്രതികളുടെ മൊഴികളിലും ഇക്കാര്യം പറയുന്നു. മല്‍സരവെടിക്കെട്ടിന് അനുമതിയില്ലെന്നും കരിമരുന്ന് തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും സുരേന്ദ്രന്‍ തയാറായില്ലെന്നാണു പ്രതികളുടെ മൊഴി. പുറ്റിങ്ങല്‍ ദേവിക്ഷേത്രത്തിലെ വെടിക്കെട്ട് മല്‍സരമൊഴിവാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതികളായ ഏഴ് ക്ഷേത്ര ഭാരവാഹികളും ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചു. മല്‍സരക്കമ്പമാണ് ലക്ഷ്യമിട്ടെതങ്കിലും നിരോധനത്തിന് ശേഷം ആചാരവെടിക്കെട്ടിന് എഡിഎം അഴിമതി നല്‍കി. ഇതിനെ തുടര്‍ന്ന് മല്‍സരിക്കാനെത്തിയ സുരേന്ദ്രനോട് വെടിമരുന്നിന്റെ പണം തരാമെന്നും സാധനങ്ങള്‍ തിരികെയെടുക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ വിജയിയായ വര്‍ക്കല കൃഷ്ണന്‍ കുട്ടിയക്കൊണ്ട് ആചാരവെടിക്കെട്ട് നടത്താനും ദേവസ്വം തീരുമാനിച്ചു. എന്നാല്‍ വാങ്ങിയ വെടിമരുന്ന് നശിപ്പിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലെന്നും ആചാരവെടിക്കെട്ടിനൊപ്പം പൊട്ടിക്കുമെന്നും സുരേന്ദ്രന്‍ വാശി പിടിച്ചു. തുടര്‍ന്ന് വെടിക്കെട്ട് മല്‍സരമായി മാറുകയും ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തുവെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ മൊഴി.