ഉപ്പല്‍: ഐപിഎല്‍ മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ആദ്യ വിജയം. മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത് 7 വിക്കറ്റിന്. ടോസ് നേടിയ ഹൈദരാബാദ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം തന്നെ പിഴച്ച മുംബൈ റായിഡുവിന്റെ (54) അര്‍ദ്ധസ്വഞ്ചറിയുടെയും പാണ്ഡ്യയുടെ (49, പുറത്താകാതെ) ഒരു റണ്‍സിന് കൈവിട്ടുപോയ അര്‍ദ്ധസ്വഞ്ചറിയുടെയും ബലത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തിരുന്നു. 28 പന്തില്‍ നിന്ന് 3 ഫോറുകളുടെയും 3 സിക്‌സുകളുടെയും ബലത്തിലാണ് പാണ്ഡ്യ 49 റണ്‍സെടുത്തത്.
സരന്‍ ഹൈദരാബാദിനുവേണ്ടി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും മുസ്തഫിസുര്‍ റഹ്മാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനും തുടക്കം പാളി. ശിഖര്‍ ധവാന്‍ നാലു പന്തുകള്‍ക്കിടെ രണ്ടു റണ്‍സുമായി കൂടാരം കയറി. എന്നാല്‍ ഒരറ്റത്ത് ഇടവേളകളില്‍ വിക്കറ്റുകള്‍ പോകുമ്പോഴും 59 പന്തില്‍ നിന്ന് 7 ഫോറും 4 സിക്‌സും അടിച്ചുകൂട്ടി ഡേവിഡ് വാര്‍ണര്‍ 90 റണ്‍സെടുത്തിരുന്നു. ഒടുക്കം 17.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 145 റണ്‍സെടുത്തു. മുംബൈക്കുവേണ്ടി സോത്തി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഡേവിഡ് വാര്‍ണറാണ് മാന്‍ ഓഫ് ദി മാച്ച്.