ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബിനെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം. പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. പഞ്ചാബിന് തുടക്കം തന്നെ പാളിയിരുന്നു. 5 ബോളികള്‍ കളിച്ച് ഒരു റണ്ണുമായി മുരളീ വിജയ് മടങ്ങി. തുടര്‍ന്ന് വന്നവരില്‍ വോറ (32) ഒഴികേ ആര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 18 റണ്‍സെടുത്ത് സാഹുവാണ് പിന്നെ സ്‌കോര്‍ നേടിയത്. ശര്‍മ്മ (15), മാര്‍ഷ് (13), പട്ടേല്‍ (11) എന്നിവരെഴികേ ആര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിയാത്തതും പഞ്ചാബിന്റെ സ്‌കോര്‍ ബോര്‍ഡിനെ നിശ്ചലമാക്കി. അമിത് മിശ്രയുടെ തകര്‍പ്പന്‍ ബോളിങ്ങാണ് പഞ്ചാബിനെ തളച്ചത്. 3 ഓവറില്‍ 11 റണ്‍മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് അമിത് മിശ്ര സ്വന്തമാക്കിയത്. സഹീര്‍ ഖാന്‍, മോറിസ്, യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ഡിക്കോക്ക് പുറത്താകാതെ 42 പന്തില്‍ 59 റണ്‍സ് അടിച്ചെടുത്തതോടെ ഡല്‍ഹി വിജയം സുഗമമായി. അയ്യര്‍ (3), സാംസണ്‍(33), നെഗി (8) എന്നിവരാണ് ഡര്‍ഹിക്കുവേണ്ടി ബാറ്റ് ചലിപ്പിച്ചവര്‍. സന്ദീപ് ശര്‍മ്മ, പട്ടേല്‍ എന്നിവര്‍ പഞ്ചാബിന് വേണ്ടി ഓരോ വീക്കറ്റ് വീഴ്ത്തി.