വെടിക്കെട്ട് ദുരന്തത്തില്‍ വീണ്ടും സര്‍ക്കാറിന്റെ ഒളിച്ചുകളി; ആഭ്യന്തരസെക്രട്ടറിയുടെ ശിപാര്‍ശ മറികടന്ന് സര്‍ക്കാര്‍ വീണ്ടും റിപ്പോര്‍ട്ട് തേടി

കൊച്ചി: രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ പൊലീസിനെ വെള്ളപൂശാന്‍ യുിഡിഎഫ് സര്‍ക്കാറിന്റെ അണിയറ നീക്കങ്ങള്‍. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സെന്‍കുമാറിനോട് വീണ്ടും സര്‍ക്കാര്‍ വീണ്ടും റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പൊലീസ് ആദ്യം നല്‍കിയ റിപ്പോര്‍ട്ട് കൊല്ലം ജില്ലാ കളക്ടറെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു.

അതേസമയംതന്നെ ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതാകട്ടെ കൊല്ലം കമ്മീഷണര്‍ പി.പ്രകാശടക്കം മൂന്നുപേര്‍ക്കെതിരെ കുറ്റകരമായ അനാസ്ഥ കാട്ടിയതിനെതിരെ നടപടി എടുക്കാനായിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടവും, പൊലീസും തമ്മില്‍ ഭിന്നതകളുണ്ടായിരുന്നു.പൊലീസ് വകുപ്പിനെതിരെയുളള നീക്കത്തില്‍ ഡിജിപി സെന്‍കുമാര്‍ തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശകള്‍ നിലനില്‍ക്കെ യാതൊരു നടപടിയും എടുക്കാതെ അതിനെ മറികടന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഇത്് പൊലീസിനെ രക്ഷിക്കുന്നതിനൊപ്പം കേസ് അട്ടിമറിക്കാനുള്ള അണിയറ നീക്കത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.